മുള്ളറ നിവാസികളുടെ കാത്തിരിപ്പിന് വിരാമം; പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു
കരുവാരകുണ്ട്: മുള്ളറനിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതുതായി നിര്‍മിച്ച റോഡ് എ.പി അനില്‍കുമാര്‍ എം.എല്‍.എ ഗതാഗതത്തിനായി തുറന്നു. തരിശ് മുള്ളറ നിവാസികളുടെ ഏറെകാലത്തെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. പുറംലോകവുമായി ഒറ്റപ്പെട പ്രദേശമായിരുന്നു മുള്ളറ ഗ്രാമം.
ഒലിപ്പഴ ചുറ്റുമുള്ള ഈ ഗ്രാമത്തിലേക്ക് വാഹനങ്ങളും മറ്റും എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. പുറം ലോകത്തെത്താന്‍ കഷ്ടപ്പെട്ട് പുഴ കടക്കുക തന്നെ വേണം. ഏറെകാലത്തെ ആവശ്യങ്ങള്‍ക്കും രാഷ്ട്രീയ വടംവലികള്‍ക്കും ഒടുവില്‍ പാലം എന്ന ആവശ്യം സഫലമായി. എന്നാല്‍ പാലം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ശരിയായില്ല. റോഡിനായി കാത്തിരുപ്പ് നീണ്ടു. കാല്‍നട യാത്രക്കാര്‍ക്കു പോലും ദുരിതമായിരുന്ന ഈ വഴി വാഹനങ്ങള്‍ കഷ്ടിച്ചാണ് ഗതാഗതം നടത്തിയിരുന്നത്. തരിശ് മുള്ളറ ചേരി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ അനവധി കുടുംബങ്ങള്‍ക്കാണ് ഉപകാരം ലഭിക്കുക. മുള്ളറയിലുള്ള ഇരുന്നൂറോളം കുടുംബത്തിന്റെ ദൈനംദിന ജീവിതവും ഇതോടെ സഞ്ചാരയോഗ്യമാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് മാസ്റ്റര്‍,എന്‍.കെ ഉണ്ണീന്‍കുട്ടി, എന്‍.കെ അബ്ദുല്‍ ഹമീദ്ഹാജി, എം.പി വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."