വേണാട് എക്‌സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണം: ആവശ്യം ശക്തമാകുന്നു
അങ്ങാടിപ്പുറം: തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂര്‍വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോള്‍ ഷൊര്‍ണൂരിലാണ് യാത്ര അവസാനിപ്പിക്കുന്നത്.
ഉച്ചക്ക് 12.30ന് ഷൊര്‍ണ്ണൂരില്‍ എത്തുന്ന വേണാട് തിരിച്ച് 2.25 നാണ് അവിടെ നിന്നും പുറപ്പെടുന്നത്. ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടാനെടുക്കുന്ന ഈ സമയം കൊണ്ട് നിലമ്പൂര്‍ വരെ പോയി തിരിച്ചു വരാനാകും. ഷൊര്‍ണൂര്‍, നിലമ്പൂര്‍ റൂട്ടിലോടുന്ന ട്രയിനുകള്‍ക്ക് 15 കോച്ചുകള്‍ വരെ ആകാവുന്നതാണ്. വേണാട് എക്‌സ്പ്രസിന് 17 കോച്ചുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം ഷൊര്‍ണ്ണൂരില്‍ ഒഴിവാക്കിയാല്‍ നിലമ്പൂര്‍ വരെ നീട്ടുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ല.
അതേസമയം , വേണാട് എക്‌സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടിയാല്‍ ഈ മേഖലയിലുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. കാരണം, നിലവില്‍ 11.25 ന് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രയിന്‍ പോയാല്‍ , അടുത്തത് 3.05 നാണ് . വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ ട്രയിന്‍ പുറപ്പെടുന്നതിനാല്‍ വേണാടില്‍ വരുന്ന യാത്രക്കാര്‍ക്ക് ഉപകാരവും ഇല്ല. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് വരുന്ന രോഗികളടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ നേരം ഷൊര്‍ണൂരില്‍ കാത്തിരുന്ന് 3.05 ന് വരുന്ന ട്രയിനില്‍ കയറുകയാണ് പതിവ്. മലപ്പുറം ജില്ലയില്‍ കാന്‍സര്‍ രോഗികളില്‍ അധികപേരും ചികിത്സ തേടുന്നത് തിരുവനന്തപുരം ആര്‍സിസിയിലാണ്. ഇവര്‍ക്ക് നേരിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള ഏകമാര്‍ഗം നിലമ്പൂരില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന രാജ്യറാണി എക്‌സ്പ്രസ് മാത്രമാണ്.
വെറും എട്ടുകോച്ചുകളുള്ള രാജ്യറാണി 15 കോച്ചുകളോടെ സ്വതന്ത്രട്രയിന്‍ ആകുമെന്ന പ്രഖ്യാപനം വന്നെങ്കിലും നടപടികള്‍ വൈകുകയാണ്. അതേസമയം വേണാട് എക്‌സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടിയാല്‍ രാജ്യറാണിക്ക് ടിക്കറ്റ് കിട്ടാത്ത യാത്രക്കാര്‍ക്കും സഹായകരമാകും. മാത്രമല്ല ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ട്രയിനുകള്‍ മാറിക്കയറുക എന്ന ദുരിതവും ഒഴിവാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."