ജലസംരക്ഷണ സന്ദേശമോതി സൈക്കിള്‍ യാത്ര
കോട്ടക്കല്‍: 'ജലം സംരക്ഷിക്കാം ജീവന്‍ കാക്കാം' എന്ന പ്രമേയവുമായി തൃശൂര്‍ ജില്ലയിലെ അന്‍ശഫ് ടി എന്ന എം.ബി.എ വിദ്യാര്‍ഥി നടത്തുന്ന ജല സംരക്ഷണ സന്ദേശ യാത്രക്ക് വാളക്കുളം കെ.എച്ച്.എം ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി.
മഴയുടെ തോത് കുറയുകയും രൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ഈ ഒറ്റയാള്‍ പോരാട്ടം.
സ്വദേശമായ ഗുരുവായൂരില്‍ നിന്ന് യാത്രയാരംഭിച്ച ഇദ്ദേഹം 30 ദിവസംകൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 1600 കിലോമീറ്ററിലധികം സഞ്ചരിച്ച് സന്ദേശം കൈമാറും. മഴവെള്ള സംഭരണത്തിന്റെ പ്രതീകമായി നിവര്‍ത്തിയ കുട തിരിച്ചു പിടിച്ചാണ് വിദ്യാര്‍ഥികള്‍ അന്‍ഷാഫിനെ വരവേറ്റത്. പ്രധാനാധ്യാപകന്‍ പി.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഹരിതസേനാംഗം ആയിശ സുറുമി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജര്‍ ഇ.കെ അബ്ദുറസാഖ് ഉപഹാര സമര്‍പ്പണം നടത്തി. ഹരിതസേന കോഡിനേറ്റര്‍ കെ.പി ഷാനിയാസ്, ടി മുഹമ്മദ്, ഇസ്ഹാഖ് വി, വിദ്യാര്‍ത്ഥികളായ ശ്രീകൃഷ്ണ ടി.പി, മുര്‍ഷിദ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."