വ്യാജ ദേശീയതയെ ഉല്‍പാദിപ്പിക്കുന്നുവെന്ന്
പാലക്കാട്: ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് വ്യാജ ദേശീയതയെ ഉദ്പാദിപ്പിക്കുകയാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമര്‍ത്തലിന്റേയും മേല്‍കോയ്മയുടെയും ദേശീയതയാണെന്നും അതാണ് ഏറ്റവും വലിയ ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ഒറ്റപ്പാലം ഓപണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഫാസിസം, ഭീകരവാദം, ഇസ്ലാമോഫോബിയ ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറിന്റെ ഉന്മത്ത ദേശീയതക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ വേരുകളില്ലെന്നും ജനകീയമായ ദേശീയതയാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അസഹിഷ്ണുത വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ ചര്‍ച്ചകളേയും ആശയ സംവാദങ്ങളേയും അംഗീകരിക്കുന്നില്ലെന്നും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പ്രതിരോധിക്കണമെങ്കില്‍ അവ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭരണകൂടം തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ഭീകരവാദികളാക്കുകയാണ്.
അപരനെ സൃഷ്ടിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്ന് വരുത്തി തീര്‍ക്കുന്ന ഉന്മൂലന സിദ്ധാന്തത്തില്‍ നിന്നുമാണ് ഇസ് ലാമോഫോബിയ ഉരുത്തിരിയുന്നതെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷനായി. ഒ. അബ്ദുല്ല, കെ.പി.എസ് പയ്യനെടം, ജി.പി. രാമചന്ദ്രന്‍ സംസാരിച്ചു. ടി. മുഹമ്മദ് വേളം സമാപന ഭാഷണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."