വര്‍ക്ഷോപ്പ് നിര്‍മാണം പഞ്ചായത്ത് തടഞ്ഞെന്ന്
പട്ടാമ്പി: പെരുമുടിയൂര്‍ റേഷന്‍കടക്ക് സമീപം മുപ്പത് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പെയിന്റിങ് വര്‍ക് ഷോപ്പിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞെന്ന് പരാതി. ചോലക്കല്‍ പറമ്പില്‍ രാജേഷിന്റെ പൊളിച്ച് മാറ്റി നിര്‍മാണം നടത്തുന്ന ഷോപ്പാണ് തടഞ്ഞത്. അഞ്ചു സെന്റ് സ്ഥലത്ത് മൂന്നു സെന്റ് വീടും അതിനോട് ചേര്‍ന്നുള്ള പെയിന്റിങ് വര്‍ക്ഷോപ്പും എട്ടോളം തൊഴിലാളികള്‍ പണിയെടുക്കുന്ന വര്‍ക്ഷോപ്പ് ഉണ്ടായിരുന്നത്. നിര്‍മാണ പ്രവൃത്തി തടഞ്ഞതിനെതിരേ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്തിലെ പലഭാഗത്തും മാനദണ്ഡങ്ങള്‍ പാലിക്കാതെ പാടങ്ങള്‍ നികത്തി വീടുകള്‍ നിര്‍മിക്കുന്നതിനെതിരേ നടപടി എടുക്കാതെയാണ് അറ്റകുറ്റപണികള്‍ക്കായി പൊളിച്ചുമാറ്റിയ പുനര്‍നിര്‍മാണം നടത്തുന്ന വര്‍ക്ഷോപ്പിന്റെ പ്രവര്‍ത്തനം തടഞ്ഞതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."