HOME
DETAILS
MAL
ആലത്തൂരില്‍ ഈന്തപ്പന കുലച്ചു
backup
December 20 2016 | 07:12 AM
ആലത്തൂര്‍: ഗള്‍ഫ് നാടുകളില്‍ മാത്രം കാണാറുള്ള ഈന്തപ്പന ആലത്തൂരിലും. മെയിന്റോഡ് ജൈനാമാ കോളനിയിലെ എം. ഹുസൈനാരുടെ വീട്ടിലാണ് ഈന്തപ്പന കുലച്ചിരിക്കുന്നത്. നിറയെ കായ്കളോടു കൂടി രണ്ട് കുലകളാണ് മൂന്ന് മാസം മുന്‍പ് കുലച്ചത്.
15 വര്‍ഷം മുന്‍പ് കടയില്‍ നിന്നും വാങ്ങിയ ഈന്തപ്പഴത്തിന്റെ കുരുവില്‍ നിന്നും തനിയെ മുളച്ചതാണ് ഈ പന. ആദ്യമായി ഈ വര്‍ഷമാണ് കായ്കള്‍ ഉണ്ടാവുന്നത്. ഇനിയും നാല് മാസം കഴിഞ്ഞാലെ മൂത്ത് പഴുക്കുകയുള്ളൂ. കടുത്ത വേനലിലാണ് ഇത് മൂത്ത് പഴുക്കുന്നത്. പടിഞ്ഞാറെ ഏഷ്യയിലും, തെക്കെ ആഫ്രിക്കയിലും കാണപ്പെടുന്ന ഈ പനമരം നന്നായി ഫലം തരുന്നത് കഠിന ചൂട് കാലാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."