HOME
DETAILS

ക്രിസ്മസ് - പുതുവത്സര സീസണ്‍; കേക്ക്-നക്ഷത്ര വ്യാപാരം ആശങ്കയില്‍

  
backup
December 20 2016 | 07:12 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0-%e0%b4%b8%e0%b5%80%e0%b4%b8

ഒലവക്കോട്: നോട്ട് നിരോധനത്തെത്തുടര്‍ന്ന് ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ടുള്ള കേക്ക്-നക്ഷത്ര വിപണി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ സമയത്തെ വില്‍പ്പനയുടെ 60 ശതമാനം വരെ കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. സാധാരണ നവംബര്‍ 1 മുതല്‍ ഡിസംബര്‍ അവസാനംവരെയാണ് ക്രിസ്മസ് - പുതുവത്സര വിപണിയുടെ സീസണ്‍. ഇതില്‍ നവംബര്‍ 1 മുതല്‍ ഡിസംബര്‍ പകുതിവരെ മൊത്തക്കച്ചവടക്കാര്‍ക്കിടയിലാണ് കച്ചവടം പൊടി പൊടിക്കുന്നത്. അവരില്‍ നിന്ന് സംസ്ഥാനത്തൊട്ടാകെയുള്ള ചെറുകിട വില്‍പ്പനക്കാരും വഴിയോര കച്ചവടക്കാരുമൊക്കെ നക്ഷത്രവും മറ്റു അലങ്കാര വസ്തുക്കളുമൊക്കെ വാങ്ങുന്നത് ഈ സമയത്താണ്.
എല്ലാവര്‍ഷവുമുള്ള വില്‍പ്പന രീതി അനുസരിച്ച് ഡിസംബര്‍ പത്തോടെ ചെറുകിട, വഴിയോര വില്‍പ്പന സജീവമാകേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയായിട്ടും മൊത്തവില്‍പ്പന പോലും സജീവമായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ക്രിസ്തുമസ് ട്രീയും, നക്ഷത്രവുമൊക്കെ പ്രാദേശീയമായി നിര്‍മ്മിക്കുന്നതാണെങ്കില്‍ മറ്റ് അലങ്കാരങ്ങളൊക്കെ ചൈനയില്‍ നിന്നാണ് കേരളത്തില്‍ എത്തുന്നത്.
ഇവ ചൈനയില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ പരമാവധി ചില്ലറവില്‍പ്പനവില (എം.ആര്‍.പി) പാക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ രേഖപ്പെടുത്തിയ വിലയ്ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഭേദപ്പെട്ട വരുമാനം നേടാനാകുന്ന സീസണല്‍ കച്ചവടമായതിനാല്‍ വഴിയോര കച്ചവടക്കാരും ഈ രംഗത്ത് ഏറെയുണ്ട്. എന്നാല്‍ ഇത്തവണ അവരും കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിന്റെ 10% വില്‍പ്പനപോലും വഴിയോര കച്ചവടക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് രംഗത്തുള്ളവര്‍ പറയുന്നത്.
10 രൂപമുതല്‍ 250 രൂപവരെ വിലയുള്ള വര്‍ണക്കടലാസില്‍ തീര്‍ത്ത അലങ്കാരവസ്തുക്കള്‍, അലങ്കാരവിളക്കുകള്‍, ലെഡ് ഫാന്‍സി സീരിയല്‍ ലൈറ്റുകള്‍, പുല്‍ക്കൂട് അലങ്കരിക്കുന്ന തിരുപ്പിറവിയുടെ രൂപങ്ങള്‍ ഇവയ്ക്കാണ് ക്രിസ്മസ് വിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ളത്. ക്രിസ്മസ് -പുതുവത്സര വില്‍പ്പനയിലെ താരമായ കേക്കുവിപണിയും ഇത്തവണ കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്.
ക്രിസ്മസിനു മൂന്നു മാസം മുമ്പേതന്നെ കേക്കുനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതാണ്.
എന്നാല്‍ ഇതെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ നോട്ടുനിരോധം വന്നത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ഇതു കാര്യമായി ബാധിച്ചിട്ടുണ്ട്. ബേക്കറികള്‍ക്കു പുറമെ അസംഘടിത മേഖലയിലും ഹോട്ടലുകളിലും പലചരക്കുകടകളിലും വരെ കേക്കുവില്‍പ്പന നടക്കാറുണ്ടെങ്കിലും ഇത്തവണ കേക്കു വിപണി ആശങ്കാജനകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago