HOME
DETAILS
MAL
ഇരുസര്‍ക്കാരും ജനദ്രോഹ കാര്യത്തില്‍ മത്സരിക്കുകയാണെന്ന്
backup
December 20 2016 | 07:12 AM
പട്ടാമ്പി: നോട്ട് പിന്‍വലിച്ച് രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മോദിസര്‍ക്കാരും റേഷന്‍ മുടക്കി ജനങ്ങളെ പട്ടിണിക്കിട്ട് പിണറായി സര്‍ക്കാരും ജനദ്രോഹകാര്യത്തില് മത്സരിക്കുകയാണന്ന് മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് പറഞ്ഞു. നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി രാമദാസ് അധ്യക്ഷനായി.
കെ കരുണാകരന്റെ ആറാം ചരമവാര്‍ഷികദിനമായ ഡിസംബര്‍ 22 ന് എല്ലാ മണ്ഡലങ്ങളിലും അനുസ്മരണ യോഗങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ഡി.സി.സി ഭാരവാഹികളായ കെ.എസ്.ബി.എ തങ്ങള്‍, കമ്മുകുട്ടി എടത്തോള്‍, പി.കെ ഉണ്ണികൃഷ്ണന്, എ.കെ അക്ബര്‍, വി അഹമ്മദ് കുഞ്ഞി, പി സുന്ദരന്‍, പി.വി രവീന്ദ്രനാഥന്‍, എം രാധാകൃഷ്ണന്, രാജന് പൂതാനിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."