HOME
DETAILS
MAL
ശ്രീനാരായണപുരം പഞ്ചായത്ത്; പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
backup
December 20 2016 | 07:12 AM
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പടിഞ്ഞാറേ വെമ്പല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വൈദ്യുതി ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് തെരുവ് വിളക്ക് സ്ഥാപിച്ച് നല്‍കിയെന്നും, ഇത് പഞ്ചായത്ത് കമ്മിറ്റിയെ ധരിപ്പിക്കുന്നതിന് ക്രമ പ്രകാരം നോട്ടീസ് നല്‍കിയിട്ട് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. പഞ്ചായത്ത് ഭരണം നടത്തുന്നവര്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തുന്നത് പൊതുജനങ്ങള്‍ അറിയുന്നതില്‍ വ്യാകുലപ്പെട്ടാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അംഗങ്ങളായ കെ.ആര്. അശോകന്, കെ.എ. ഹൈദ്രോസ്, ജിഷ നിധീഷ്കുമാര്‍ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."