ഒല്ലൂര്‍-എടക്കുന്നി: 31 മുതല്‍ കുടിവെള്ള വിതരണത്തിന് തീരുമാനം
തൃശൂര്‍: കോര്‍പ്പറേഷന്‍ ഒല്ലൂര്‍-എടക്കുന്നി ഭാഗങ്ങളില്‍ 31 മുതല്‍ കുടിവെളള വിതരണം ആരംഭിക്കണമെന്ന് ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്റെ അധ്യക്ഷതയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരപ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റി ഈ ഭാഗങ്ങളില്‍ ജലലഭ്യത കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി കോര്‍പ്പറേഷനെ അറിയിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. ടാങ്കര്‍ ലോറിയില്‍ ഇവിടെ കുടിവെള്ളമെത്തിക്കണം. ഈ പ്രദേശത്തെ കുടിവെള്ള വിതരണ സംവിധാനത്തില്‍ തകരാറുള്ളത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ വാട്ടര്‍ അതോറിറ്റിയോട് നിര്‍ദേശിച്ചു. നിലവില്‍ പൈപ്പ് ലൈന്‍ ഇല്ലാത്തിടങ്ങളില്‍ മൂന്നുമാസത്തിനകം എക്സ്റ്റന്‍ഷന്‍ പൈപ്പ് ലൈനിട്ട് വാട്ടര്‍ കണക്ഷനുള്ള അപേക്ഷ സ്വീകരിച്ച് ജലവിതരണം ഉറപ്പാക്കണം. 26 മുതല്‍ 29-30 ഡിവിഷനുകളിലെ താമസക്കാരില്‍ നിന്ന് പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിച്ച് ഉടന്‍ കണക്ഷന്‍ നല്‍കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."