ബൈപ്പാസ് നിര്‍മാണം: പ്രാരംഭ നടപടി തുടങ്ങി
കോവളം: വാഴമുട്ടം മുതല്‍ കോവളം വരെ ബൈപാസ് നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കോവളം ജങ്ഷനിലെയും വെള്ളാറിലേയും കെ.എസ്.ഇ.ബി, ജല അതോറിറ്റി, ടെലഫോണ്‍ കമ്പനികളുടെ കേബിളുകള്‍ എന്നിവ മാറ്റാനുള്ള നടപടികളും ആരംഭിച്ചു. പാച്ചല്ലൂര്‍, വാഴമുട്ടം, വെള്ളാര്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന റോഡ് സുരക്ഷാ വിഭാഗത്തിന്റെ ട്രാഫിക് ലൈറ്റുകള്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റി. ഈയാഴ്ചയോടെ വെള്ളാര്‍ ജങ്ഷന്‍മുതല്‍ കോവളം ജങ്ഷന്‍വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളും റോഡിലെ നിലവിലെ ഡിവൈഡറുകളും നീക്കം ചെയ്യും.
വാഴമുട്ടം മുതല്‍ കോവളംജങ്ഷന്‍വരെയുള്ള റോഡിന്റെ വശങ്ങിലെ മരങ്ങളും മുറിച്ചു മാറ്റും. ബൈപാസ് നാലുവരിപ്പാതയാക്കുന്നതിന് എടുത്തിട്ടിട്ടുള്ള സ്ഥലത്ത് റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം നിരപ്പാക്കുന്ന ജോലിയും ആരംഭിച്ചിട്ടിട്ടുണ്ട്.
2015 ജൂണിലാണ് നിര്‍മാണകമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 2017 ജൂണില്‍ പാത കമ്മിഷന്‍ ചെയ്യുമെന്നാണ് അന്ന് ഉദ്ഘാടനസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. ഇതിനായി ഓരോഘട്ടത്തിലും സമയബന്ധിതമായി പണിതീര്‍ന്നോയെന്നറിയാന്‍ അവലോകനയോഗങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു. കാര്യമായ മറ്റ തടസ്സങ്ങളൊന്നമില്ലെങ്കില്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."