റമദാന്‍ വിളിപ്പാടകലെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹറം
ജിദ്ദ: വിശുദ്ധ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഹറമില്‍ പൂര്‍ത്തിയായതായി ഹംറം മന്ത്രാലയം അറിയിച്ചു. പുണ്യമാസത്തില്‍ ഹറം മസ്ജിദിലേക്കുള്ള 210 കവാടങ്ങളും മുഴുവന്‍ സമയവും തുറന്നിടും. നിലവില്‍ 68 കവാടങ്ങളാണു തുറന്നിരിക്കുന്നത്. വികലാംഗക്ക് മാത്രമായി ഇരുപതോളം കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ഹറമിനുള്ളിലെ തീര്‍ഥാടകരുടെ തിരക്കിന്റെ തോത് പുറത്തുള്ള തീര്‍ഥാടകരെ അറിയിക്കാന്‍ കവാടങ്ങളില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ലൈറ്റുകളുള്ള ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കോണികളും നിര്‍മിച്ചിട്ടുണ്ട്. ഉന്തുവണ്ടികള്‍ക്കായി പ്രത്യേക വഴിയും സ്ത്രീകള്‍ക്ക് മാത്രമായുള്ള ഏരിയകളും തയാറാണ്.
പള്ളിയുടെ വൃത്തിക്കും വിശുദ്ധിക്കും കോട്ടമുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷ്യ പദാര്‍ഥങ്ങളും മറ്റു വസ്തുക്കളും അകത്തേക്ക് പ്രവേശിപ്പിക്കുന്നത് കവാടങ്ങളില്‍ തടയും. സാധനങ്ങള്‍ സൂക്ഷിക്കാന്‍ പുറത്ത് പ്രത്യേക സ്ഥലങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
പ്രവേശന കവാടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 5000മായി വര്‍ധിപ്പിച്ചിട്ടുണ്ട്.
നമസ്‌ക്കാരം കഴിഞ്ഞയുടനെ പള്ളിക്കകത്തെക്ക് കയറാന്‍ ശ്രമിക്കുന്നത് തിക്കും തിരക്കും ഉണ്ടാക്കാന്‍ കാരണമാവുമെന്നും തീര്‍ഥാടകര്‍ പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഹറം കവാട ഓഫിസ് അഭ്യര്‍ഥിച്ചു.
ഏഴു ദശലക്ഷം തീര്‍ഥാടകരെയാണ് ഈ വര്‍ഷത്തെ റമദാനില്‍ പ്ര്തീക്ഷിക്കുന്നത്. തീര്‍ഥാടകരെ സ്വീകരിക്കുവാണും അവര്‍ക്ക് വേണ്ട ശുശ്രൂഷയും മറ്റു കാര്യങ്ങള്‍ക്കും വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഈജിപ്ത്, പാക്കിസ്ഥാന്‍.
ഇന്ത്യ, ഇന്ത്യോനേഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, മലേഷ്യ, ഇറാഖ് തടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഈ പ്രാവശ്യമെത്തുക.
സഊദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ഈ വര്‍ഷത്തെ റമദാന്‍ ജൂണ്‍ ആറിന് തിങ്കളാഴ്ച ആരംഭിക്കും. നോമ്പ് മുപ്പത് പൂര്‍ത്തിയാക്കി ജൂലൈ ആറിന് ബുധനാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വറുമായിരിക്കും.
ശഅ്ബാന്‍ 29 പൂര്‍ത്തിയാക്കുന്ന ജൂണ്‍ അഞ്ച് ഞായറാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ പിറ്റേ ദിവസം റംസാന്‍ ഒന്നായിരിക്കുമെന്നാണ് അബ്ദുല്‍ അസീസ് അല്‍ഹുസൈനിയുടെ പ്രവചനം.
റംസാന്‍ തുടക്കത്തോടെ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും ആരംഭിക്കുമെന്നും അല്‍ഹുസൈനി പറഞ്ഞു. സഊദിയിലെ ചൂട് ആരംഭിക്കുന്ന 'മര്‍ബഈനിയ്യ'യുടെ തുടക്കം റംസാന്‍ ഒന്നിനാണ്. 14 മണിക്കൂര്‍ നീണ്ട പകലാണ് റംസാനില്‍ അനുഭവപ്പെടുക.
രാത്രിയില്‍ താരതമ്യേന ചൂടുകുറഞ്ഞ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കൂടിയ ചൂട് 42 ഡിഗ്രിയും കുറഞ്ഞ ചൂട് 29 ഡിഗ്രിയുമായിരിക്കും.
പൊതുവെ ജൂണ്‍ മാസം സഊദിയില്‍ വരണ്ട കാലാവസ്ഥയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."