ശമ്പളവുമില്ല, പെന്‍ഷനുമില്ല: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ രാപ്പകല്‍ സമരം അഞ്ചാംദിവസത്തിലേക്ക്
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ നടത്തുന്ന രാപകല്‍ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്. ഐ.എന്‍.ടി.യുസിയും, ബി.എം.എസും സമരം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സി.ഐ.ടി.യു ഇതുവരെയും സമരരംഗത്തേക്കു വന്നിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നല്‍കുക, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക, പിരിച്ചു വിടല്‍ നിര്‍ത്തി വെയ്ക്കുക,മുടങ്ങിയ പെന്ഷന് പൂര്‍ണമായും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 22 മുതലാണ് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്സമരം തുടങ്ങിയത്. ഭരണകക്ഷിയില്‍പ്പെട്ട സംഘടനയെന്ന നിലയിലും ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്റെ സമരം ശ്രദ്ധേയമാണ്. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇരുപത് ദിവസം പിന്നിട്ടു. എന്നിട്ടും കൃത്യമായ പരിഹാരം കാണാന്‍ സര്‍ക്കാരിനോ , വകുപ്പ് അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."