ആരോഗ്യകേന്ദ്രത്തിന് മുന്‍പില്‍ അറവുമാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു
പത്തനാപുരം: ആരോഗ്യകേന്ദ്രത്തിന് മുന്‍പില്‍ അറവ് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവാകുന്നു. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തറ സബ് സെന്ററിലാണ് അറവുമാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ സെന്ററിലെത്തിയവരാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മാലിന്യം കണ്ടത്. കഴിഞ്ഞ ആഴ്ച സബ് സെന്ററിന്റെ കിണറ്റില്‍ മത്സ്യത്തിന്റെ അവശിഷ്ടങ്ങളും നിക്ഷേപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാലിന്യങ്ങള്‍ പരിസരത്ത് ഉപേക്ഷിച്ചത്. ഇടത്തറയിലെ അനധികൃത അറവുശാലകള്‍ക്കെതിരേ കഴിഞ്ഞമാസം ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപകമായി മാലിന്യങ്ങള്‍ സബ് സെന്ററിന്റെ പരിസരത്ത് നിക്ഷേപിക്കപ്പെടുന്നുണ്ട്. ദിവസേന ഇടത്തറ സബ്‌സെന്ററില്‍ എത്തുന്ന നിരവധിയാളുകള്‍ക്ക് ദുര്‍ഗന്ധം കാരണം ബുദ്ധിമുട്ടാവുകയാണ്.
മേഖലയിലെ അനധികൃത അറവുശാലകള്‍ക്ക് ആരോഗ്യവകുപ്പ് സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കേന്ദ്രത്തിന് മുന്നിലെ മാലിന്യനിക്ഷേപത്തിനെതിരേ ഉദ്യോഗസ്ഥര്‍ പൊലിസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."