ബഹ്‌റൈന്‍ കെഎംസിസി ദേശീയ ദിനാഘോഷ സമാപന മഹാ സമ്മേളനം വെള്ളിയാഴ്ച
മനാമ: ബഹ്‌റൈന്‍ കെഎംസിസിയുടെ ദേശീയ ദിനാഘോഷ പരിപാടികളുടെ സമാപന മഹാ സമ്മേളനം വിവിധ പരിപാടികളോടെ 23ന് വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്റെ 45 ാമത് ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി ലുലുഹൈപ്പര്‍മാര്‍കെറ്റുമായി സഹകരിച്ച് നടക്കുന്ന സമാപന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ്, കുറ്റ്യാടി എം ല്‍ എ പാറക്കല്‍ അബ്ദുല്ല, പി എം സമീര്‍ എന്നിവര്‍ പങ്കെടുക്കും.
ബഹ്‌റൈന്‍ ഇന്ത്യാ സാംസ്‌കാരിക പൈതൃകങ്ങളിലേക്കും ചരിത്ര ബന്ധങ്ങളിലേക്കും വാതില്‍ തുറക്കുന്ന അരമണിക്കൂര്‍ സാംസ്‌കാരിക ദൃശ്യവിസ്മയംലൈറ്റ് ആന്‍ഡ്് സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്. 8 മണിക്കു നടക്കുന്ന ഈ പരിപാടി ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടും. ദിനേശ് കുറ്റിയില്‍ ആണ് ഷോയുടെ ഡയരക്ടര്‍.
ആശമോന്‍ കൊടുങ്ങല്ലൂരും ശംസുദ്ദീന്‍ വെള്ളികുളങ്ങരയും സ്‌ക്രിപ്റ്റ് രചനയും പി വി സിദ്ദീഖ് കോഓര്‍ഡിനേഷനും നിര്‍വഹിച്ചിരുക്കുന്നു.
8.30 ന് നടക്കുന്ന സമാപന സമ്മേളത്തില്‍ നാട്ടില്‍ നിന്നുള്ള നേതാക്കള്‍ക്കു പുറമേ സതേണ്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍റാഷിദ് അല്‍ ജാബര്‍ അല്‍ നുഐമി, ബഹ്‌റൈന്‍ പാര്‍ലമെന്റെ് അംഗങ്ങള്‍, സ്വദേശി പ്രമുഖര്‍, പ്രവാസി സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളത്തിനു ശേഷംതുടരുന്ന ഗാനോപഹാരത്തില്‍ മിഡ്‌ലിസ്റ്റിലെ പ്രമുഖ വയലിനിസ്റ്റായ അലി ഹസന്‍ പങ്കെടുക്കും.
30 വര്‍ഷത്തിലെറേയായി ബഹ്‌റൈന്‍ കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമായി സഹകരിക്കുന്ന പ്രമുഖ വ്യവസായികളായ അനാറത്ത് അമ്മദ് ഹാജി, ഫാഷന്‍ അഷ്‌റഫ്, ബുഅലി അബ്ദുറഹിമാന്‍, അല്‍ഒസ്ര റഷീദ് എന്നിവരെയും മൂന്നര പതിറ്റാണ്ടായി സംഗീത രംഗത്ത് നിലകൊള്ളുന്ന കൊച്ചിന്‍ ഷംസിനേയും കെഎംസിസി ആദരിക്കും.
കൂടാതെ കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്‍തുണ നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ എന്നിവയേയും ആദരിക്കും. പവിഴ ദ്വീപിന് മലയാള നാടിന്റെ അക്ഷര ചാര്‍ത്തായ സുവനിര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.
ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി സല്‍മാനിയ മെഡിക്കല്‍ കോളജില്‍ 161 പേരും ബഹ്‌റൈന്‍ മിലിട്ടറി (ബിഡിഎഫ്) ഹോസ്പ്പിറ്റലില്‍ 102 പേരും മുഹറഖ്കിംങ് ഹമദ്‌ഹോസ്പിറ്റലില്‍ 67 പേരും രക്ത ദാനം ചെയ്തു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ആശുപത്രി അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയ ത്രിദിന രക്ത ക്യാമ്പുകള്‍ സ്വദേശികള്‍ക്കും രക്ത ദാതാക്കള്‍ക്കും ഒരേപോലെ ആവേശം പകര്‍ന്നു.
ബഹ്‌റൈന്റെ ചരിത്രത്തില്‍ ഒരുസംഘടന മൂന്നു ദിവസം തുടര്‍ച്ചയായി ഇത്ര ജനപങ്കാളിത്തത്തോടെ രക്തംദാനം നല്‍കിയത് കെ എം സി സി മാത്രമാണ്. ബഹ്‌റൈന്‍ കെ എം സി സിയുടെദേശിയദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിലേക്ക് കുടുംബ സമേതം എല്ലാവരേയും സ്വാഗതംചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളത്തില്‍ പ്രസിഡന്റ് എസ് വി ജലീല്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, സെക്രട്ടറിമാരായ സൈഫുദ്ദീന്‍ തൃശൂര്‍, മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് പി വി സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."