'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എസ്.കെ.ഐ.സി ത്രൈമാസ ക്യാമ്പയിന്‍
റിയാദ്: വംശീയതയും വര്‍ഗീയതയും മാനുഷീകതയെ മറികടക്കുന്ന വര്‍ത്തമാനത്തില്‍ മതചിന്തകള്‍ക്കപ്പുറം മാനവീകത സംരക്ഷിക്കണമെന്ന ഖുര്‍ആന്‍ ദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ എസ്.കെ.ഐ.സി സഊദി തല ത്രൈമാസ ക്യാമ്പയിന്‍ ആചരിക്കുന്നു.
'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എന്ന പ്രമേയത്തിന്റെ രണ്ടാം ഘട്ടമായി 2017 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ക്യാമ്പയിന്‍ നടക്കുക. ക്യാമ്പയിന്റെ ഭാഗമായി 'ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത് ജുസ്ഉകള്‍ പ്രസിദ്ധീകരിക്കും.
പുസ്തകത്തോടൊപ്പം നല്‍കുന്ന ചോദ്യപേപ്പര്‍ ടിക് ചെയ്തു തരുന്നവരിലെ വിജയികള്‍ക്കായി സെന്‍ട്രല്‍, പ്രോവിന്‍സ്, നാഷണല്‍ തല പരീക്ഷകള്‍ നടക്കും. വിവിധ മതവിശ്വാസികള്‍ പങ്കെടുക്കുന്ന 'ഞാനറിഞ്ഞ ഖുര്‍ആന്‍' സിംബോസിയം, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഖുര്‍ആന്‍ സന്ദേശം എങ്ങിനെ കൈമാറാം, സെമിനാര്‍, ഖുര്‍ആന്‍ ഹിഫ്ദ് മത്സരം, ഫാമിലി സംഗമം, പഠന യാത്ര, ഖുര്‍ആന്‍ ക്വിസ്, ഏരിയ തല ഉദ്‌ബോധനങ്ങള്‍ തുടങ്ങിയവ നടക്കും.
മത്സര വിജയികള്‍ക്ക് സ്വര്‍ണ മെഡല്‍ അടക്കമുളള സമ്മാനങ്ങളും, സര്‍ട്ടിഫിക്കററുകളും നല്‍കും. ക്യാമ്പയിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ സഊദിയിലേയും, കേരളത്തിലെയും പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കും. പുസ്തക പ്രകാശനം ഡിസംബര്‍ 23ന് റിയാദില്‍ നടക്കുമെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ നാഷണല്‍ ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, സെയ്തു ഹാജി മുന്നിയൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."