ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കും: ഡി.ജി.പി
കൊച്ചി : ഒലെ,യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.
ഓട്ടോ, ടാക്സി ജീവനക്കാരുടെ എതിര്‍പ്പു ശക്തമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നവര്‍ക്ക് പൊലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കാക്കനാട് സ്വദേശിനി വിദ്യാ ഗോപാലകൃഷ്ണന് നല്കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി. ഹരജി പരിഗണിക്കവെ ഈ വിഷയം ഗൗരവമുള്ളതാണെന്നും ഒട്ടേറെ പേര്‍ക്ക് സമാനമായ ദുരിതം നേരിടേണ്ടി വരുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നവംബര്‍ 30 ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യൂബര്‍ ടാക്സിയില്‍ യാത്ര ചെയ്യാനൊരുങ്ങിയ ഹരജിക്കാരിയെ ഓട്ടോ ടാക്സി ജീവനക്കാര്‍ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞ് കാറില്‍ നിന്നിറക്കി വിട്ടെന്നും ഇതൊടുവില്‍ കൈയേറ്റത്തിലാണ് കലാശിച്ചതെന്നും ഹരജിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ കേസ് നല്കി. ഇതില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ഇതോടെ തനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ശക്തമായി. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതോടെ ഇതു നിലച്ചു. എന്നാല്‍ ഇപ്പോഴും തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും ഹരജിക്കാരി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."