പേരിന് പിന്നിലെ നേര്
നിത്യ ജീവിതത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പല കമ്പനികളുടെ പേരും കൂട്ടുകാര്‍ക്ക് സുപരിചിതമായിരിക്കും.ഒരു കമ്പനിയുടെ പേരില്‍ എന്തിരിക്കുന്നു എന്ന് പറയാന്‍ വരട്ടെ. പേരിലുമുണ്ട് നിരവധി പിന്നാമ്പുറ കഥകള്‍.ഏതാനും കമ്പനികളുടെ പേരുകള്‍ക്ക് പിന്നിലുള്ള കഥ അറിയാം
ആപ്പിള്‍
ആപ്പിള്‍ കമ്പനി കേരളത്തിലാണെങ്കില്‍ ഒരു പക്ഷെ തേങ്ങയെന്നോ ചക്കയെന്നോ ആയിരിക്കും അറിയപ്പെടുക എന്നൊരു അഭിപ്രായമുണ്ട് പലര്‍ക്കും. ആപ്പിള്‍ കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സും സുഹൃത്തുക്കളും കമ്പനി തുടങ്ങുന്ന കാലഘട്ടത്തില്‍ ഒരു ആപ്പിള്‍ ഫാമില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. പുതുതായി ആരംഭിക്കേണ്ട കമ്പനിയുടെ ഫയലിങ്ങിനായി ഒരു ആവശ്യം വന്നപ്പോള്‍ ജോബ്‌സ് ആപ്പിള്‍ ഫാമിനോടുള്ള മമത കൊണ്ട് ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സ് എന്ന് നിര്‍ദ്ദേശിച്ചു. കമ്പനിയുടെ ആദ്യത്തെ സ്ലോഗനന്‍ ബൈറ്റ് ഇന്‍ടു ആന്‍ ആപ്പിള്‍ എന്നായിരുന്നു.കമ്പനി ലോക പ്രശസ്തമായതോടെ തിങ്ക് ഡിഫ്രന്റ് എന്നാക്കി മാറ്റി
സിസ്‌കോ
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് സിസോകോ കമ്പനി സ്ഥാപിതമായത്.ഇതിനാല്‍ തന്നെ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ അവസാനത്തെ അഞ്ചക്ഷരമായ സിസ്‌കോ എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
റെഡ് ഹാറ്റ്
ലിനക്‌സ് റെഡ് ഹാറ്റ് ഉപജ്ഞാതാവായ മാര്‍ക് എവിംഗിന് ഒരിക്കല്‍ മുത്തച്ഛന്‍ ഒരു ചുവന്ന തൊപ്പി സമ്മാനിച്ചു.ഒരിക്കല്‍ പ്രസ്തുത തൊപ്പി നഷ്ടപ്പെട്ടു പോകുകയും എവിംഗ് അതിനായി ഒരു പാട് അന്വേഷണം നടത്തുകയും ചെയ്തു.പിന്നീട് ഒരു കമ്പനി ലേബല്‍ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹം തന്റെ തൊപ്പിയുടെ ഓര്‍മ്മയില്‍ റെഡ് ഹാറ്റ് എന്ന് നല്‍കുകയും ചെയ്തു.
യാഹു
ഗളളിവറുടെ യാത്രയില്‍ ജൊനാഥന്‍ സ്വിഫ്റ്റ് ഉപയോഗിച്ച യെറ്റ് അനദര്‍ ഹൈറാര്‍ക്കിയന്‍ ഒഫിഷ്യസ് ഒറാക്കിള്‍ എന്ന പ്രയോഗത്തിന്റെ ചുരുക്ക രൂപമാണ് യാഹു. പ്രസ്തുത വാക്യത്തിന്റെ അര്‍ത്ഥമെന്താണെന്നോ അപരിഷ്‌കൃതരും പരുക്കന്മാരുമായ ജനവിഭാഗം.യാഹു എന്ന കമ്പനിയുടെ ആദ്യ നാമം ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് ടു ദ വേള്‍ഡ് വൈഡ് വെബ് എന്നായിരുന്നു.
ഗൂഗിള്‍
ലോക പ്രശസ്തമായ ഈ കമ്പനിയെക്കുറിച്ച് കൂട്ടുകാരോട് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ഗൂഗിളിന്റെ സേവനം ഉഫയോഗപ്പെടുത്താത്ത ആളുകള്‍ ലോകത്തില്‍ വളരെ കുറവായിരിക്കും.ഗൂഗിള്‍ ഉപജ്ഞാതാക്കളായ സെര്‍ജി ബ്രിന്‍,ലാറി പേജ് എന്നിവര്‍ ഈ കമ്പനി ആരംഭിക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല കമ്പനി ഇത്രയും പ്രശസ്തമാകുമെന്ന്.ഒ ന്നിനു പിറകെ നൂറ് പൂജ്യങ്ങള്‍ വരുന്ന ഗൂഗോള്‍ എന്ന സംഖ്യയുടെ പേരാണ് കമ്പനിക്കായി ഇവര്‍ കണ്ടെത്തിയത് എന്നാല്‍ എഴുതി വന്നപ്പോള്‍ സ്‌പെല്ലിംഗ് തെറ്റി ഗൂഗിള്‍ ആയെന്ന് മാത്രം.
ആമസോണ്‍
ലോക പ്രശസ്ത ഓണ്‍ ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണിന് ആദ്യം നല്‍കിയ പേര് കിഡാബ്ര എന്നായിരുന്നു.പിന്നീട് ഉപജ്ഞാതാവായ ജെഫ് ബിസോസ് ആമസോണ്‍ നദിയുടെ പേരില്‍ നിന്നും കമ്പനിയുടെ നാമം കടം കൊണ്ടു.
സോണി
ജപ്പാനില്‍ നിന്നാണ് സോണി കമ്പനിയുടെ വരവ്. ലാന്റ് ഓഫ് റൈസിംഗ് സണ്‍(ഉദയ സൂര്യന്റെ നാട്) എന്ന വിശേഷണമുള്ള ജപ്പാനില്‍ നിന്ന് ഉദയം ചെയ്ത കമ്പനിക്ക് സണ്‍ എന്ന പദത്തില്‍ നിന്നും സോണി എന്ന് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു എന്നൊരു കഥയുണ്ട്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് സോണി കമ്പനിയുടെ ആദ്യ പേരായ ടോക്കിയോ സുഷിന്‍ കോഗ്യോ കെ കെ എന്ന് ഉച്ചരിക്കാന്‍ പ്രയാസമുണ്ടായതിനാല്‍ ശബ്ദം എന്ന് അര്‍ത്ഥം വരുന്ന സോണസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നും കമ്പനി നാമം തിരഞ്ഞെടുക്കുകയായിരുന്നു.
മൈക്രോ സോഫ്റ്റ്
മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് സഹ സ്ഥാപകനായ പോള്‍ അലെന് എഴുതിയ കത്തില്‍നിന്നാണ് കമ്പനിയുടെ നാമം ഉരുത്തിരിഞ്ഞ് വരുന്നത്. മൈക്രോ കമ്പ്യൂട്ടര്‍, സോഫ്റ്റ് വെയര്‍ എന്നീ പദങ്ങള്‍ ചേര്‍ത്ത് മൈക്രോ സോഫ്റ്റ് എന്ന പദമായിരുന്നു ബില്‍ ഗേറ്റ്‌സ് കമ്പനിയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഈ പദം പിന്നീട് കമ്പനിയുടെ ഔദ്യോഗിക നാമമായി രജിസ്റ്റര്‍ ചെയ്തു.
അഡോബ്
ഗ്രാഫിക്കല്‍ രംഗത്ത് അഡോബിന്റെ പ്രാധാന്യം വളരെ വലുതാണ്.കാലിഫോര്‍ണിയയിലെ ലോസ് ആള്‍ട്ടോസിലെ ഒരു നദിയുടെ പേരാണ് അഡോബ്. അഡോബ് സ്ഥാപകരില്‍ ഒരാളായ ജോണ്‍ വാര്‍നോക്കിന്റെ വസതിക്ക് പിറകിലൂടെയാണ്
ഈ നദി ഒഴുകിയിരുന്നത്. പുതിയൊരു കമ്പനി തുടങ്ങിയപ്പോള്‍ അദ്ദേഹം നദിയുടെ പേര് കമ്പനിക്ക് നല്‍കി.
എച്ച്.പി
ബില്‍ ഹ്യൂലറ്റും ഡേവ് പക്കാര്‍ഡും സംയുക്തമായി ആരംഭിച്ച കന്വനിക്ക് തങ്ങളുടെ പേരില്‍ നിന്നാണ് എച്ച്.പി എന്ന് നാമ നിര്‍ദ്ദേശം നടത്തിയത്.ഹ്യൂലറ്റ് ആന്‍ഡ് പക്കാര്‍ഡ് (എച്ച്.പി). രസകരമായ കാര്യം ഈ സംഭവത്തിലുമുണ്ട്.ആരുടെ പേരാണ് ആദ്യം വേണ്ടത് എന്ന കാര്യത്തില്‍ ഉടമസ്ഥര്‍ ആദ്യഘട്ടത്തില്‍ എന്നും വഴക്കായിരുന്നു.പിന്നീട് പക്കാര്‍ഡ് ഹ്യൂലെറ്റ് വേണോ ഹ്യൂലെറ്റ് പക്കാര്‍ഡ് വേണോ എന്ന് തീരുമാനിച്ചത് ടോസിങ്ങിലൂടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."