റെയില്‍വേയെ രക്ഷപ്പെടുത്താന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൊണ്ട് റെയില്‍വേയെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഉപഭോക്താക്കള്‍ എല്ലാ സേവനങ്ങള്‍ക്കും പണം കൊടുക്കാന്‍ തയ്യാറായാലെ സ്ഥാപനം നല്ല നിലയില്‍ പ്രവര്‍ത്തിക്കൂ.
വൈദ്യുതി പദ്ധതികളും ഹൈവേകളും മികച്ച നിലയിലാകുന്നത് ഉപയോക്താക്കള്‍ സേവനങ്ങള്‍ക്ക് പണം നല്കുന്നതിനാലാണ്. അതേ മാതൃക റെയില്‍വേയിലും പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിലെ സാമ്പത്തിക തത്വവും ഇതാണ്. എന്നാല്‍, റെയില്‍വേയുടെ കാര്യത്തില്‍ ഇത് തകിടം മറിയുന്നു എന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ സി.ഐ.ഐ സംഘടിപ്പിച്ച റെയില്‍വേ പരിഷ്കാരങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പറഞ്ഞതാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പൊതു-റെയില്‍ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കാനിരിക്കെ ജനത്തിന് ഭാരമേകുന്ന തീരുമാനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ധനമന്ത്രി നല്‍കുന്നത്. റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കും യാത്രക്കാര്‍ പണം നല്‍കേണ്ടിവരുമെന്നും ജനപ്രിയ പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ വിജയത്തിലേക്കുള്ള നടപടികളാകില്ലെന്നും അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."