HOME
DETAILS
MAL
പട്ടികജാതിക്കാര്‍ക്ക് വിദേശ തൊഴിലിന് ധനസഹായം
backup
December 21 2016 | 04:12 AM
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കു വിദേശ തൊഴിലിനു ധനസഹായം നല്കുന്നു.
20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. വിദേശ തൊഴില്‍ ദാതാവില്‍ നിന്നു തൊഴില്‍ കരാര്‍പത്രം, വിസ എന്നിവ ലഭിച്ചിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യതകള്‍ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫിസിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ 30നു വൈകിട്ട് അഞ്ചിനു മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370379.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."