HOME
DETAILS
MAL
വേണ്ടത് പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനം: സി.കെ പത്മനാഭന്
backup
December 21 2016 | 04:12 AM
കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജില്ലാ നേതൃ പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെയും സംസ്കാരങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള വികസനമാണ് കമ്മ്യൂണിസം നടത്തുന്നത്. വേനലടുക്കുന്നതോടുകൂടി ഉണ്ടാകാവുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലസ്വരാജ് എന്ന പദ്ധതിയും കാഷ്ലെസ് എക്കണോമി പരിപോഷിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ബാങ്കിങ് പദ്ധതിയും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അധ്യക്ഷനായി. ടി.കെ പത്മനാഭന്, എം. മോഹനന്, വി.കെ ജയന്, എ.പി രാമചന്ദ്രന്, ടി.വി ഉണ്ണികൃഷ്ണന്, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."