HOME
DETAILS
MAL
നോട്ട് നിരോധനം: സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു: ടി. സിദ്ദീഖ്
backup
December 21 2016 | 04:12 AM
കോഴിക്കോട്: ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെടാനാണിടയാക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്.
മെട്രോ ടവറില്‍ നോട്ടു പ്രതിസന്ധിയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും വിഷയത്തില്‍ സബര്‍മതി ഫൗണ്ടേഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണോ ഇത്തരം നീക്കങ്ങളെന്ന കാര്യത്തില്‍ സംശയമാണെന്നും ഇതിനു പിന്നില്‍ യുക്തിഭദ്രമായ ചില ഫാസിസ്റ്റ് അജന്ഡകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രഭാതം എക്സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന് അധ്യക്ഷനായി.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജേക്കബ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക വിദഗ്ധ ഡോ. എം.ജി മല്ലിക, ആസിഫ് കുന്നത്ത്, ജോബിന് തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."