സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഡെപ്യൂട്ടി മേയര്‍
കാക്കനാട്: എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും ആതുര സേവന മേഖലയില്‍ വലിയ സംഭാവനകളാണ് സഹചാരി സെന്ററുകള്‍ നല്‍കുന്നതെന്നും കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് അഭിപ്രായപ്പെട്ടു. കളമശ്ശേരി മേഖല സഹചാരി സെന്ററില്‍ ആരംഭിച്ച ഡോക്ടര്‍ കണ്സള്ട്ടേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍ കണ്സള്ട്ടേഷന് ഫാക്ട് മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുഹമ്മദ് അസിം നേതൃത്വം നല്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബുബക്കര്‍ ഫൈസി, കളമശ്ശേരി നഗരസഭ വൈസ് ചെയര്മാന് ടി.എസ് അബുബക്കര്‍, തൃക്കാക്കര നഗരസഭ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ്, കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ കെ.കെ ശശി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.കെ ഇബ്രാഹിം, കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷറര്‍ പി.കെ.രാജു, എം.ബി മുഹമ്മദ്, സൈനുദ്ദീന്‍ വാഫി, അബ്ദുള്‍ സലാം ഹാജി, അബ്ദുള്‍ ജബ്ബാര്‍ ബാഖവി, യൂസഫ് മാസ്റ്റര്‍, പി.ബി കമാലുദ്ദീന്, പി.ബി മജീദ്, കോയാന് പിള്ള, ഷെമീര്‍ മറ്റക്കാട്, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന്, വര്‍ക്കിംങ് സെക്രട്ടറി ആസിഫ് കാരുവള്ളി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിശ്ചിത ദിവസങ്ങളില്‍ സഹചാരി സെന്ററില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."