HOME
DETAILS

കോളജിന് പകരം നല്‍കിയ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

  
backup
December 21 2016 | 05:12 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae

കൊച്ചി : കലൂരില്‍ മെട്രോ നിര്‍മാണത്തിനായി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന്റെ ഭൂമി ഏറ്റെടുത്തതിനു പകരം കോളജിനു നല്‍കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന് പകരം ഭൂമി നല്‍കിയതും കോളജ് അധികൃതര്‍ നല്‍കാനുള്ള പാട്ടത്തുക എഴുതിത്തള്ളിയതിനുമെതിരേ കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 1983 ലാണ് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന് കലൂര്‍ സ്റ്റേഡിയത്തിനു സമീപം ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. പിന്നീട് 1995 ല്‍ പാട്ടക്കാലാവധി 50 വര്‍ഷമായി ഉയര്‍ത്തി.
1995 മുതല്‍ 2014 വരെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് അധികൃതര്‍ പാട്ടത്തുക സര്‍ക്കാരിന് നല്‍കിയില്ലെന്നും ഈ ഇനത്തില്‍ 1.81 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഇതിനിടെയാണ് കൊച്ചി മെട്രോ സ്റ്റേഷനും പാര്‍ക്കിങിനുമായി 88 സെന്റ് ഭൂമി ഏറ്റെടുത്തത്. ഇതിനു പകരം കലൂര്‍ സ്റ്റേഡിയത്തിനു സമീപം തന്നെ രണ്ടിടത്തായി 88 സെന്റ് ഭൂമി നല്‍കി. ഒരിടത്ത് 74 സെന്റ് സ്ഥലവും മറ്റൊരിടത്ത് 14 സെന്റ് സ്ഥലവുമാണ് അനുവദിച്ചത്.
പാട്ടക്കരാര്‍ അനുസരിച്ച് കോളജ് അധികൃതര്‍ 2016 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം രണ്ടു കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നും ഇതു സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും ഹരജിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago