ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ എട്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
ആലപ്പുഴ: നഗരസഭയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ ആയിരുന്നു ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
ജില്ല കോടതി ജംങ്ഷന് സമീപമുള്ള രവീസ് ഹൈറ്റ്സ്, ഗണപതികോവിലിന് സമീപമുള്ള ദുര്ഗഭവന്, കല്ലുപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫുഡ്കോര്‍ട്ട്, പഗോഡ, മുല്ലക്കല്‍ സമീപമുള്ള സൗരാഷ്ട്ര, ഗ്യാലപ്പ് ഫുഡ്, സ്വകാര്യ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആയിരപ്പറ, പുന്നമട റോഡിലുള്ള ഹവേലി എന്നീ ഹോട്ടലുകളില്‍ നിന്നും ആണ് ആഴ്ചകള്‍ പഴകിയ ഭക്ഷണം പിടികൂടിയത്. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.എ.തങ്കം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനിലാല്‍, രഘു, ശിവകുമാര്‍, അനിക്കുട്ടന്, ജിഷ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
വൃത്തി ഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചുപ്പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി. മെഹബൂബ് പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."