കാര്‍ഷിക സെന്‍സസ്: രണ്ടാം ഘട്ടത്തിന് തുടക്കം
ആലപ്പുഴ : രാജ്യത്ത് നടത്തുന്ന പത്താമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന സര്‍വ്വേയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ടാംഘട്ടത്തില്‍ വാര്‍ഡുകളിലെ തെരഞ്ഞെടുത്ത ഓപ്പറേഷണല്‍ ഹോള്‍ഡിങുകളുടെ അടിസ്ഥാനത്തില്‍ വിശദമായ സര്‍വ്വേ നടത്തും. കൃഷിഭൂമിയുടെ പൂര്‍ണവിവരങ്ങള്‍, ഭൂവിനിയോഗം, ഭൂഉടമസ്ഥത, വിളകളുടെ വിതരണം, ജലസേചനം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കര്‍ഷകര്‍ വിവരശേഖരണത്തിന് വരുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാരോട് സഹകരിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."