അഭ്രപാളികളില്‍ നവരസങ്ങള്‍ ഒരുക്കിയ ജഗന്നാഥ വര്‍മ്മയ്ക്ക് നാടിന്റെ ആദരാഞ്ജലികള്‍
ചേര്‍ത്തല: അഭ്രപാളികളില്‍ കഥകളിയുടെ നവരസങ്ങള്‍ തുളുമ്പുന്ന മുഖഭാവവുമായി വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടന്‍ ജഗന്നാഥ വര്‍മ്മ കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ ചേര്‍ത്തല ചെങ്ങണ്ട കാട്ടുങ്കല്‍ കോവിലകത്തെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ത്തല നിവാസികളും ആ വലിയ കലാകാരന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു.
1978 എ. ഭിംസിങിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയതെങ്കിലും ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ന്യുഡല്‍ഹിയിലെ വില്ലന്‍ വേഷമാണ് ജഗന്നാഥ വര്‍മ്മയെന്ന നടന് ബ്രേക്കായത്.തുടര്‍ന്ന് ധാരാളം സിനിമകളില്‍ വില്ലന്‍ വേഷത്തിലും സ്വഭാവനടനായും അദ്ദേഹത്തിന് തിളങ്ങാനായി. 575 ഓളം ചലചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. എന്നാല്‍ സിനിമയിലെ അഭിനയത്തേക്കാളും ജഗന്നാഥ വര്‍മ്മക്ക് എന്നും ഏറെ ഇഷ്ടം കഥകളിയോടായിരുന്നു. ഒപ്പം ചെണ്ടവാദ്യവും. കഥകളില്‍ ഗുരുവായ പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്റെ നിര്‍ദ്ദേശമാണ് കഥകളിയില്‍ താല്‍പ്പര്യമുണ്ടാകാന്‍ കാരണം.
പൊലീസ് സേനയില്‍ ലഭിച്ച ജോലിയോടൊപ്പവും കല ഉപേക്ഷിക്കാതെ കൊണ്ടു നടന്ന പ്പോള്‍ അറിയപ്പെട്ട ത് സിനിമയിലൂടെയായിരുന്നു. പക്ഷേ അന്നും ആത്മാവിലെങ്ങും കഥകളിയോടുള്ള കമ്പമുണ്ടായിരുന്നു.1978ല്‍ സിനിമയിലെത്തിയതെങ്കിലും53-ല്‍ തന്നെ കഥകളി പഠനം തുടങ്ങിയിരുന്നു. ഗോപാലന്‍ നായര്‍ ആശാന്‍ കോവിലകത്ത് എത്തിയായി രുന്നു പഠിപ്പിച്ചിരുന്നത്. കൂടെ ഇളയ സഹോദരന്‍ സുരേന്ദ്രനാഥ വര്‍മ്മയും പഠിക്കുവാന്‍ കൂട്ടുണ്ടായിരുന്നു.ജഗന്നാഥ വര്‍മ്മക്കെന്നും സ്ത്രീ വേഷമായിരുന്നു താല്‍പര്യം.ഇദ്ദേഹമാടിയ ലളിത, ദമയന്തി, കുന്തി എന്നീ സ്ത്രീ വേഷങ്ങളില്‍ തിളങ്ങിയതും പ്രശസ്തനായതുംകുന്തീ വേഷത്തിലായിരുന്നു. പ്രശസ്തമായ ചേര്‍ത്തല വാരനാട് ക്ഷേത്രത്തിലെ ഉത്സവങ്ങളില്‍ കഥകളി നടക്കുമ്പോള്‍ മിക്കപ്പോഴും ജഗന്നാഥ വര്‍മ്മ അരങ്ങിലുണ്ടാകുമായിരുന്നു. കഥകളിയിലെ പ്രശസ്തരായ കലാമണ്ഡലം ഗോപിയാശാന്‍ രാമന്‍കുട്ടിയാശാന്‍, കൃഷണന്‍കുട്ടിയശാന്‍, പള്ളിപ്പുറം ഗോപാലനാശാന്‍ തുടങ്ങിയവര്‍ക്കൊപ്പം ജഗന്നാഥ വര്‍മ്മ അരങ്ങില്‍ കളിച്ചിട്ടുണ്ട്.സിനിമയും കഥകളിയും ഒപ്പം കൊണ്ടു നടക്കുമ്പോള്‍ തന്നെ ചെണ്ടവാദ്യത്തോടുള്ള അഭിനേവ ശവും ഉപേക്ഷിച്ചിരുന്നില്ല. 2014ല്‍ സ്വന്തം കുടുംബക്ഷേത്രത്തില്‍ നടന്ന ഉത്സവ ചടങ്ങിലാണ് ചെണ്ടവാദ്യത്തില്‍ അരങ്ങേറ്റം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."