അനധികൃത പാര്‍ക്കിംഗ്: മാന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
മാന്നാര്‍: മാന്നാറിലെ തിരക്ക് കുറഞ്ഞ പല റോഡുകളും കേന്ദ്രീകരിച്ച് വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് പതിവാകുന്നു. മാന്നാര്‍ പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തെ തൃക്കരട്ടി ക്ഷേത്രം മുതല്‍ തോട്ടുനായിപ്പ് കുളികടവ് വരെയുള്ള റോഡിലാണ് വലിയ വാഹനങ്ങളുടെ പാര്‍ക്കിംഗ്.
പല പ്രാവശ്യം പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം സാധനങ്ങള്‍ കയറ്റി വന്ന തമിഴ് നാട് ലോറിയും ഭൂമി തുരന്ന് കേബിള്‍ ഇടുവാന്‍ ഉപയോഗിക്കുന്ന വിവിധ പരിശോധനാ ഉപകരണങ്ങളോട് കൂടിയ ക്രയിന്‍ പോലെയുള്ള മറ്റൊരു വാഹനവും ഒരേ ദിശയില്‍ പാര്‍ക്ക് ചെയ്തത് ഇരു ചക്ര വാഹനങ്ങള്‍ പോലും കടന്ന് പോകുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഇവിടേക്ക് വന്ന മറ്റ് വാഹനങ്ങള്‍ ദിശമാറിയാണ് പിന്നീട് പോയത്. ടൗണിലെ പല സ്ഥാപനങ്ങളിലും സാധനങ്ങളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ ചരക്ക് ഇറക്കിയ ശേഷം മണിക്കൂറുകളോളം ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. ലോറിയില്‍ എത്തിയ ജീവനക്കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് വച്ച് തന്നെ ഭക്ഷണം പാചകം ചെ യ്ത് കഴിച്ചതിന് ശേഷം അവശിഷ്ടം ഇവിടെ തന്നെ ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പൊലീസ് സ്റ്റേഷന്റെ മതില്‍ മറയാക്കിയാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത്.
ഈ വഴി കൂടാതെ ക്ഷേത്രത്തിന് രണ്ട് വശങ്ങളിലുമുള്ള വഴികള്‍, കുറ്റിയില്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ് ജംഗ്ഷന്‍, പരുമല പന്നായി കടവ് ഭാഗം, തച്ചേരി കടവ് ഭാഗം എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള അനധിക്യത പാര്‍ക്കിംഗ് പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."