കെ.എസ്.ഇ.ബി മേലുകാവ് സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്ന്
ഈരാറ്റുപേട്ട: കളത്തൂക്കടവ് കേന്ദ്രമാക്കി കെ.എസ്.ഇ.ബി മേലുകാവ് സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
ഈരാറ്റുപേട്ട സബ്‌സ്റ്റേഷന്റെയും മേജര്‍ സെക്ഷന്റെയും കീഴില്‍ വരുന്ന മേലുകാവ് മേഖലയിലെ ഉപഭോക്താവിന് വൈദ്യുതി ചാര്‍ജ് അടക്കുന്നതിനു സൗകര്യപ്രദമായ കളത്തുക്കടവില്‍ സെക്ഷന്‍ ഓഫിസ് തുടങ്ങണമെന്നു തദ്ദേശ വാസികള്‍ ആവശ്യപ്പെട്ടു.
മേലുകാവ്, മൂന്നിലവ്്, പഞ്ചായത്തു ഭാഗങ്ങളിലും തലപ്പുലം പഞ്ചായത്തിലെ കളത്തൂക്കടവിലും ഉള്ള ഉപഭോക്താക്കള്‍ മേലുകാവ് സബ് സെന്ററിലാണു പണമടക്കുന്നത്.
മേലുകാവ് ദൂരം കണക്കാക്കിയാല്‍ ഈരാറ്റുപേട്ടയില്‍ തന്നെയാണു ജനങ്ങള്‍ക്കു സൗകര്യം എന്നാല്‍ എളുപ്പമാണന്ന പേരില്‍ മേലുകാവില്‍ സ്ഥാപിച്ച ഓഫിസില്‍ എത്തുന്നതിനു മൂന്നിലവ്, കളത്തുക്കടവ് നിവാസികള്‍ക്കു പ്രയാസം നേരിടുന്നു.
മൂന്നു പഞ്ചായത്തുകളിലായി പതിനായിരത്തിലധികം ഉപഭഭോക്താക്കള്‍ ഉണ്ടന്നിരിക്കെ സെക്ഷന്‍ ഓഫിസ് തുടങ്ങുന്നതിന് നിയമമുണ്ട്. ആയതിനാല്‍ സെട്രല്‍ ഭാഗം എന്ന നിലയില്‍ കളത്തുക്കടവില്‍ ആരംഭിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."