ഹോട്ടലുകളില്‍ നഗരസഭാ റെയ്ഡ്: നാലു ഹോട്ടലുകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചു
കോട്ടയം: നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നാലു ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യവിഭാഗത്തിലെ മുഴുവന്‍ മേഖലകളിലേയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയായിരുന്നു പരിശോധന .
നഗരത്തിലെ 24 ഹോട്ടലുകളില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പരിശോധനയില്‍ നാലു ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്. ഇന്നലെ രാവിലെ ഏഴുമുതല്‍ കുമാരനല്ലൂര്‍, ജനറല്‍ മേഖല, നാട്ടകം മേഖല, നഗരസഭ സി സോണ്‍ പരിധി എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന നടന്നത്.
കാലാവധി കഴിഞ്ഞതും പഴകിയതുമായ ചിക്കന്‍മസാല, നിരന്തരം തിളപ്പിച്ച എണ്ണ, മീന്‍വറുത്തത്, ചിക്കന്‍ കറി, ബീഫ്‌ഫ്രൈ, 50 മൈക്രോണില്‍ താഴെ കട്ടിയുള്ള നിരോധിത പ്‌ളാസ്റ്റിക് കവറുകള്‍, വേവിച്ച പയര്‍,ചോര്‍ എന്നിവ പിടിച്ചെടുത്തത്.
കോട്ടയം ടി.ബി റോഡിനു സമീപത്തെ ഹോട്ടല്‍ ഫുഡ്‌ലാന്റ്, കെ.എസ്.ആര്‍.ടി.സി കാന്റീന്‍, ഹോട്ടല്‍ ഡീപാരീസ്, മലബാര്‍ ടേസ്റ്റ്ഫുഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. റെയ്ഡിന് നഗരസഭ ഹെല്‍ത്ത് വിഭാഗം സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് ആര്‍ അജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ആര്‍ സാനു, പി.കെ ബിനു, ടി പ്രകാശ്, എസ് അജിത് എന്നിവരും പങ്കെടുത്തു.
അതേസമയം പരിശോധന തുടരുമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പുന്നന്‍ പറഞ്ഞു. ശബിരമല സീസണ്‍ പ്രമാണിച്ചും, പൊതുജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് എല്ലാ സോണിലും റെയ്ഡ് നടത്താന്‍ തീരുമാനിച്ചെത്.
വരും ദിവസങ്ങളിലും റെയ്ഡ് തുടരും. എല്ലാ ആഴ്ചയിലും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളോട് ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന നിലവിലെ രീതിക്ക് അപ്പുറം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഏടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."