പദ്ധതികള്‍ ഹരിത കേരള മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നവയാകണമെന്ന്
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷത്തെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഹരിത കേരളം മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നവയാണെന്ന് ഉറപ്പു വരുത്തണമെന്ന് കലക്ടര്‍ സി.എ ലത പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന ഹരിത കേരളം പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മിഷനു കീഴില്‍ ഇതിനകം തുടക്കം കുറിച്ചിട്ടുളള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനുളള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടത്താന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ ഇതിനകം 163 ഹെക്ടര്‍ സ്ഥലം മിഷനു കീഴില്‍ പുതുതായി കൃഷിക്ക് ഉപയുക്തമാക്കിയതായി കൃഷി വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ആറായിരത്തിലധികം ഗ്രോബാഗുകളും ജില്ലയില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 900 കുളങ്ങളുടെ നവീകരണത്തിനും ശുചീകരണത്തിനും നടപടി സ്വീകരിച്ചതായി ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കാലവര്‍ഷത്തിന് മുന്‍പായി മഴക്കുഴികള്‍ എടുക്കുന്നതിനും നടപടിയുണ്ടാകും. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 694 സ്‌കൂള്‍ കിണറുകളും ശുചീകരിച്ചിട്ടുണ്ട്. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എസ് ലതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."