HOME
DETAILS

സി.എം.എസ് കോളജില്‍ എ.ബി.വി.പി- എസ്.എഫ്.ഐ സംഘര്‍ഷം

  
backup
December 21 2016 | 05:12 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%aa

കോട്ടയം: നാട്ടകം കോളജ് റാഗിങിനെതിരേ എ.ബി.വി.പി നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ സി.എം.എസ് കോളജില്‍ എസ്.എഫ്.ഐ-എ.ബിവി.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
ഒരു എ.ബി.വി.പി പ്രവര്‍ത്തകന്റെ ബൈക്കും കത്തിച്ചത് സംഘര്‍ഷത്തിന്റെ ഭാഗമാണെന്നു പരാതിയുണ്ട് . സംഭവവുമായി ബന്ധപ്പെട്ട് ആറു എ.ബി.വി.പി യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിഷ്ണു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ ഉച്ചയോടെയായിരുന്നു സി.എം.എസ് കോളജില്‍ സംഘര്‍ഷം അരങ്ങേറിയത് . എ.ബി.വി.പി സമരത്തെപ്പറ്റി കോളജ് പ്രിന്‍സിപ്പലുമായി സംസാരിക്കാന്‍ എത്തിയ എ.ബി.വി.പി നേതാക്കളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഇതേ തുടര്‍ന്നു പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്നു സ്ഥലത്തെത്തിയ വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ്, എസ്.ഐ അനൂപ് സി. നായര്‍ എന്നിവര്‍ ആറ് എ.ബി.വി.പി പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുത്തു.
ഇതിനു ശേഷമാണ് സി.എം.എസ് കോളജിനു സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് ഒരു സംഘം തീയിട്ടത്. ബൈക്കിനു തീ പിടിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘം അഗ്നിശമന സേനയുടെ സഹായത്തോടെയാണ് തീകെടുത്തിയത്. ക്യാംപസിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെയാണ് ബൈക്ക് എന്ന് എ.ബി.വി.പി നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍, ബൈക്ക് ആരുടേതാണെന്ന് അറിയില്ലെന്ന നിലപാടാണു പൊലിസ് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ബൈക്കിന്റെ ഉടമ നേരിട്ടെത്തി പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാനാവൂ എന്നും പൊലിസ് അറിയിച്ചു.
വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി ക്യാംപസില്‍ എത്തിയ എ.ബി.വി.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അറസ്റ്റിലായവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago