കെ.എസ്.ആര്.ടി.സി ട്രേഡ് യൂനിയന്‍ ഹിത പരിശോധന നടത്തി
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി ട്രേഡ് യൂനിയന്‍ ഹിത പരിശോധന നടന്നു. സംസ്ഥാനത്താകമാനം കെ.എസ്.ആര്.ടി.യില്‍ നടക്കുന്ന ട്രേഡ് യൂനിയന്‍ ഹിതപരിശോധന ഭാഗമായിട്ടാണ് ജില്ലയിലും ഹിതപരിശോധന നടന്നത്.
ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നായി 1600-ാളം ജീവനക്കാരാണ് ഹിതപരിശോധനയില്‍ പങ്കാളികളായത്. ഇടതു പക്ഷ സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവ സംസ്ഥാന വ്യാപകമായി തനിച്ചാണ് മത്സരിച്ചത്. യു.ഡി.എഫ് അനുകൂല സംഘടനകളായ ഐ.എന്‍.ടി.യു.സിയും, ഡ്രൈവേഴ്സ് യൂനിയനും റ്റി.ഡി.എഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. ബി.എം.എസും സജീവമായി രംഗത്തുണ്ട്. 15 ശതമാനത്തിലധികം വോട്ട് നേടുന്ന ട്രേഡ് യൂനിയനുകള്‍ക്കാണ് അംഗീകാരം ലഭിക്കുക. നിലവില്‍ കഴിഞ്ഞ ഹിത പരിശോധനയില്‍ 47ശതമാനം വോട്ട് നേടിയ സി.ഐ.ടി.യുവിനും, 38 ശതമാനം വോട്ട് നേടിയ റ്റി.ഡി.എഫിനും മാത്രമേ അംഗീകരാമുള്ളു. 25ന് കൊച്ചി കാക്കനാട്ടാണ് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."