HOME
DETAILS
MAL
വീട്ടമ്മയുടെ പരാതി അന്വേഷിക്കാത്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
December 21 2016 | 05:12 AM
കുമളി: മയക്ക് മരുന്ന് നല്കി സ്വര്‍ണാഭരണം കവര്‍ന്നുവെന്ന വീട്ടമ്മയുടെ പരാതി അന്വേഷിക്കാത്ത സംഭവത്തില്‍ എ.എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നും പിടിയിലായവര്‍ പൊലിസിന് മൊഴി നല്കി.
കുമളി സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍ മുരളി എന്നിവരെയാണ് എറണാകുളം റേഞ്ച് ഐ.ജി എസ്.ശ്രീജിത് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ സ്വദേശികളായ മതിലകം മാടത്തറ ശരത് റാം (30), വടക്കെക്കാട് ജീറുബ് (32), ലിജോ (31), പ്രിന്‍സ് (31) എന്നിവരെയാണ് തൃശൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."