ഭീകരവാദത്തിന്റെ പേരില്‍ വേട്ട: ലീഗ് റാലി 13ന്
കണ്ണൂര്‍: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നതിനെതിരേ ജനുവരി 13നു കണ്ണൂരില്‍ ബഹുജനറാലി സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യു.എ.പി.എ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും മുസ്ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്ക്കുമെതിരേ കേസെടുക്കുകയും ചെയ്യുന്ന അപലപനീയമായ നീക്കങ്ങള്‍ക്കെതിരെയുള്ള ജനജാഗരണത്തിന്റെ ഭാഗമായാണ് റാലി. തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു ജില്ലാ പ്രവര്‍ത്തക സമിതിയുടെയും മണ്ഡലം പ്രസിഡന്റ്, ജനറല്‍സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം രണ്ടിനു കണ്ണൂരില്‍ ചേരും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, ടി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍, യു.വി മൂസ ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, എന്‍.പി താഹിര്‍ ഹാജി, കെ മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."