പവിത്രന് വധം: സുബീഷിന്റെ ജാമ്യഹരജിയില്‍ വിധി നാളെ
തലശ്ശേരി: ചിറ്റാരിപ്പറമ്പിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഗണപതിയാടന്‍ പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മത മൊഴി നല്കിയ ആര്.എസ്.എസ് പ്രവര്ത്തകന് പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷിന്റെ ജാമ്യ ഹരജിയില്‍ നാളെ കോടതി വിധി പ്രഖ്യാപിക്കും. ഫസല്‍ വധക്കേസില്‍ കാരായിമാരെ രക്ഷപ്പെടുത്താന്‍ നിരപരാധിയായ സുബീഷിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം മൊഴി രേഖപ്പെടുത്തുകയായിരുന്നെന്ന് സുബീഷിന്റെ ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ പ്രതിഭാഗം തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വാദം നടത്തി.
പവിത്രന് വധക്കേസില്‍ സുബീഷ് കുറ്റസമ്മത മൊഴി നല്‍കിയതായും ഇക്കാര്യം കോടതിയില്‍ നല്കിയ രേഖകളില്‍ വിവരിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രൊസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് വാദിച്ചു. സുബീഷ് ഡ്രൈവറായി പവിത്രന് വധക്കേസിലെ പ്രതികളെ ചിറ്റാരിപ്പറമ്പില്‍ എത്തിച്ചതായും ഇക്കാര്യങ്ങളും പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ടെന്ന് പ്രൊസിക്യൂഷന് വാദം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."