ഇടതു സര്‍ക്കാരിനു പാസ് മാര്‍ക്ക് മാത്രം: പി.സി ജോര്‍ജ്
കണ്ണൂര്‍: ചടുലതയില്ലാത്ത ഇടതുഭരണത്തിനു പാസ് മാര്‍ക്കു മാത്രമേ നല്കാന് പറ്റൂവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്(എ.കെ.പി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തിനും അഴീക്കല്‍ തുറമുഖത്തിനും വേണ്ടി മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനീയമാണ്. രാജ്യത്തെ നോട്ടുപിന്‍വലിക്കലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമെല്ലാം അടിയന്തരാവസ്ഥയുടെ മുന്നൊരുക്കമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.വി ബാലന് അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ബി.എസ് ശശിധറും സമ്മാനിച്ചു.
ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, വെള്ളോറ രാജന്, ടി ജയകൃഷ്ണന്, പി.കെ വേലായുധന്, പി.എസ് ദേവദാസ്, എം.ആര്.എന്‍ പണിക്കര്‍, ബി രവീന്ദ്രന്, വിജയന് മാറാഞ്ചേരി, ജോസ് മുണ്ടക്കല്‍, ടി.ജെ വര്‍ഗീസ്, പി.കെ ഗിരീഷ്, എം.എം വിനോദ്കുമാര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി തൊഴിലും സംസ്കാരവും എന്ന വിഷയത്തില്‍ സെമിനാര്‍ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എം.ജി രാജ, കെ.വി അബ്ദുല്‍റഷീദ്, എം.വി രാമചന്ദ്രന്, പി.കെ ജയപ്രകാശ്, കെ.എ അജീഷ്, കെ ഗിരീഷ്, ആര്.കെ ഉണ്ണിത്താന് സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്നു രാവിലെ പത്തിനു പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."