നോട്ട് നിരോധനം ഗുണം ചെയ്തത് കള്ളപ്പണക്കാര്‍ക്ക്: പ്രകാശ് കാരാട്ട്
പയ്യന്നൂര്‍: രാജ്യത്ത് നോട്ട് നിരോധിച്ചത് ഗുണം ചെയ്തത് കള്ളപ്പണക്കാര്‍ക്കും കുത്തക മുതലാളിമാര്ക്കുമാണെന്ന് സി. പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കരിവെള്ളൂര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷിക സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
നോട്ട് നിരോധിക്കുമെന്ന് വേണ്ടപ്പെട്ടവരെയെല്ലാം പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഒന്നുമറിയാത്ത സാധാരണ ജനങ്ങളാണ് ദുരിതത്തിലായത്. അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ ജനങ്ങള്‍ പെരുവഴിയിലായി. ഇതൊന്നും കാണാതെ വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ നടന്ന പരിപാടിയില്‍ ഇ.പി കരുണാകരന് അധ്യക്ഷനായി.
സി കൃഷ്ണന് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്, സി.പി.ഐ നേതാവ് പി പ്രസാദ്, എം പ്രകാശന്, സി.എസ് സുജാത, ടി.ഐ മധുസൂദനന്, കെ നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."