കോപ്പിയടി ചോദ്യംചെയ്ത എ.ഐ.എസ്.എഫ് നേതാക്കള്‍ക്കു എസ്.എഫ്.ഐക്കാരുടെ മര്‍ദനം
കണ്ണൂര്‍: എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ കോപ്പിയടിച്ചതു ചോദ്യം ചെയ്ത എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റിനുള്‍പ്പെടെ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസിലാണ് സംഭവം.
ഇന്നലെ നടന്ന പഞ്ചവത്സര എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആദര്‍ശ് ചാവശ്ശേരി, ഇരിക്കൂര്‍ മണ്ഡലം കമ്മറ്റി അംഗം എ പ്രണോയ് എന്നിവരെയാണ് എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ള ഒരു സംഘം മര്‍ദിച്ചത്.
എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കയറ്റാന്‍ പാടില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ പുറത്തുവച്ചാണ് പരീക്ഷയെഴുതാന്‍ കയറിയത്. എന്നാല്‍ പിന് ബെഞ്ചിലിരുന്ന ചില വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും തുടര്‍ന്ന് ലഭിച്ച ഉത്തരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തതായി മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പെട്ടു.
ഹാളിലുണ്ടായിരുന്ന എ.ഐ.എസ്.എഫ് ഇരിക്കൂര്‍ മണ്ഡലം കമ്മറ്റിയംഗം പ്രണോയ് പരീക്ഷ നിയന്ത്രിക്കാന്‍ ക്ലാസിലുണ്ടായിരുന്ന അധ്യാപികയോട് പരാതി പറഞ്ഞു. എന്നാല്‍ ഈ വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് ഒരു സാധാരണ ഫോണ്‍ മാത്രമാണ് അധ്യാപിക വാങ്ങിവച്ചത്. അധ്യാപികയുടെ ഒത്താശയോടെയാണ് കോപ്പിയടി നടക്കുന്നതെന്നു തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ ഓഫിസില്‍ പരാതി നല്കാന് പോകുന്ന വഴിയിലാണ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.
എസ്.എഫ്.ഐ മട്ടന്നൂര്‍ ഏരിയ കമ്മറ്റിയംഗം നിഖിലേഷ് മാവിലയുടെ നേതൃത്വത്തില്‍ കാംപസിലും പുറത്തുമുള്ള പതിനഞ്ചോളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. പരുക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷയില്‍ കോപ്പിയടി നടന്നിട്ടുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരീക്ഷയെഴുതിയ രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. ധര്‍മ്മടം പൊലിസ് കേസെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്.-എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30ന് പാലയാട് കാംപസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."