HOME
DETAILS

ജില്ലയില്‍ കാലവര്‍ഷം ജൂണ്‍ നാലിനകം: മഴയും കാറ്റും വര്‍ധിക്കും

  
backup
May 23 2016 | 19:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b5%82%e0%b4%a3

സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷം വയനാട്ടില്‍ ജൂണ്‍ നാലിനകം ആരംഭിക്കുമെന്ന് കാലവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സുനില്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാലവര്‍ഷം രണ്ട് ദിവസം നേരത്തെ തുടങ്ങും. ഇത്തവണ കനത്തമഴയും കാറ്റിനും സാധ്യതയുണ്ട്. വാഴകര്‍ഷകര്‍ ഇപ്പോള്‍ തന്നെ മുന്‍കരുതലെടുക്കണമെന്നും നെല്‍പാടങ്ങളില്‍ പൊടിവിളകൃഷി ഇത്തവണ സാധ്യമാകില്ലെന്നും പറയുന്നു. മഴ കൃത്യമായി തുടങ്ങുമെങ്കിലും നേരത്തെ അവസാനിക്കാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ മഴ അവസാനിക്കും.
സാധാരണ ഒക്ടോബര്‍ മാസം വരെ മഴ ലഭിക്കാറുണ്ട്. കാലാവസ്ഥയില്‍ വന്ന വ്യതിയാനം മൂലമാണിത് സംഭവിക്കുന്നത്. ഇത്തവണ മഴ കൂടുതല്‍ ലഭിച്ചാലും വേനല്‍ കനക്കും. തുടക്കത്തില്‍ തന്നെ ചൂട് 30 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ആരംഭിക്കാനാണ് സാധ്യത. അങ്ങിനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം ചൂട് നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാവും. മഴവെള്ളം പരമാവധി സംഭരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കൃഷിയിടങ്ങളില്‍ മഴക്കുഴികളും തിട്ടകളുമുണ്ടാക്കിയിടണം. ഈ മഴക്കാലം തൊട്ടുപിറകെ വരുന്ന കടുത്ത വേനലിനെ അതിജീവിക്കാനുള്ള ജലസംരക്ഷണത്തിനുള്ള മാര്‍ഗമായി കാണണമെന്നും മണ്ണൂത്തി അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സുനില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago