HOME
DETAILS
MAL
ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥ
backup
December 21 2016 | 06:12 AM
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജി.ഡി.പി) ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായത്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നതെന്ന് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ചയും ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനിലുണ്ടായ സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയ്ക്ക് അനുകൂലമായി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."