നോട്ടുനിരോധിച്ചതോടെ കള്ളപ്പണക്കാര്‍ ഒന്നിച്ചു: കെ സുരേന്ദ്രന്‍
കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതോടെ കേരളത്തില്‍ കള്ളപ്പണക്കാര്‍ ഒന്നിച്ചിരിക്കുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിങ്ങ്, ജലസ്വരാജ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും ചില നേതാക്കളുടെ ഉറക്കം കെടുത്തി. ജനങ്ങളെ കബളിപ്പിച്ച് നരേന്ദ്രമോദിക്കെതിരേ വിദ്വഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
റേഷന്‍ കട വഴി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ മനുഷ്യച്ചങ്ങല പോലുള്ള സമരാഭാസങ്ങള്‍ നടത്തി കേന്ദ്ര സര്‍ക്കാറിനെതിരേ പ്രതിഷേധമുണ്ടാക്കാന്‍ നടത്തുന്ന കപട നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെല്ലാം കൊള്ളലാഭമാണ് ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറിമാരായ പി രമേഷ്, എ വേലായുധന്‍, വി രഘുനാഥ്, രവീശ തന്ത്രി കുണ്ടാര്‍, പി സുരേഷ്‌കുമാര്‍ ഷെട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."