കുപ്രചരണങ്ങളെ ചെറുത്തു തോല്‍പ്പിക്കും: യു.ഡി.എഫ്
ബദിയടുക്ക: പഞ്ചായത്ത് ഭരണ സമിതിക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ബി.ജെ.പി നടത്തുന്ന കുപ്രചരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരേ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പഞ്ചായത്ത് യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റി യോഗം. പ്രസിഡന്റ് കൃഷ്ണ ഭട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യുന്നതും വ്യാജ പരാതികള്‍ നല്കി ഭരണ സ്തംഭനം ഉണ്ടാക്കാന്‍ ഒത്താശ ചെയ്യുന്നതും നാടിനു ഗുണകരമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ആവശ്യത്തിനു സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ നല്‍കാതെ പഞ്ചായത്തിനെ വീര്‍പ്പുമുട്ടിക്കുന്ന സമീപനം ശരിയല്ലെന്നും ഇതിനെതിരേ ജില്ലാ ഡി.ഡി.പി ഓഫിസിനു മുന്പില് സമരം ചെയ്യുമെന്നും യോഗം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷനായി. രാമ പാട്ടാളി, ബി.എ മുഹമ്മദ്, എം.എച്ച് ജനാര്‍ദ്ദന, പി കരുണാകരന്, എ.എസ് അഹമ്മദ്, സൈബൂന്നിസ മൊയ്തീന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."