ബാങ്കുകള്‍ക്കു മുന്നില്‍ ടോക്കണ്‍ ലോബി
ചെറുവത്തൂര്‍: അതിരാവിലെയെത്തി ക്യൂവില്‍ ഇടംപിടിച്ചു ടോക്കണുകള്‍ സ്വന്തമാക്കുകയും അവ ആവശ്യക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്നവര്‍ ബാങ്കുകള്‍ക്കു മുന്നില്‍ സജീവം. എ.ടി.എമ്മുകള്‍ നോക്കുകുത്തികളായി കിടക്കുമ്പോള്‍ അത്യാവശ്യത്തിനുള്ള പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ നേരിട്ടെത്തുക മാത്രമാണ് ആശ്രയം. ജനങ്ങളുടെ ഈ ആവശ്യം മുതലെടുക്കുകയാണ് ടോക്കണ്‍ കച്ചവടക്കാര്‍.
നിശ്ചിത എണ്ണം ടോക്കണ്‍ നല്‍കിയാല്‍ ബാങ്ക് അധികൃതര്‍ ടോക്കണ്‍ വിതരണം അവസാനിപ്പിക്കും. അല്‍പം വൈകിയെത്തുന്നവര്‍ ടോക്കണ്‍ കിട്ടാതെ മടങ്ങുമ്പോള്‍ ഇവര്‍ക്കരികിലേക്കാണു ടോക്കണ്‍ കച്ചവടക്കാരുടെ വരവ്.
അത്യാവശ്യമാണെങ്കില്‍ ഒരു ടോക്കണ്‍ തരാമെന്നതാണു വാഗ്ദാനം. പക്ഷെ ഇതിന് ആവശ്യക്കാര്‍ നിശ്ചിത തുക നല്‍കണം. ഒരു ടോക്കണിന് അഞ്ഞൂറ് രൂപ വരെ വാങ്ങുന്നുണ്ടത്രേ. ഈ തട്ടിപ്പു തിരിച്ചറിഞ്ഞ ചില ബാങ്കുകള്‍ പാസ് ബുക്കുമായി എത്തിയവര്‍ക്കു മാത്രമേ ടോക്കണ്‍ നല്‍കുന്നുള്ളൂ. എന്നാല്‍ എല്ലാ ബാങ്കുകളും ഇത്തരത്തിലുള്ള നിബന്ധന വെക്കാത്തതാണു ടോക്കണ്‍ കച്ചവടക്കാര്‍ക്കു തുണയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."