HOME
DETAILS
MAL
ബാങ്കിലേക്ക് പോകുന്ന സ്ത്രീകള്‍ക്കെതിരേ അതിക്രമം
backup
December 21 2016 | 09:12 AM
പൊന്നാനി: ബാങ്കിലേക്കു പണമിടപാട് നടത്താന്‍ വരുന്ന സ്ത്രീകള്‍ക്കു നേരേ ലൈംഗികാതിക്രമം നടന്നതായി പരാതി. ഇതോടെ ബാങ്ക് അധികൃതര്‍ ആകെയുള്ള ടോക്കണില്‍ 40 ശതമാനം സ്ത്രീകള്‍ക്കു മാത്രമായി മാറ്റിവച്ചു .
പുലര്‍ച്ചെ ബാങ്കിലേക്കു പോകുകയായിരുന്ന സ്ത്രികള്‍ക്കു നേരേയാണ് വെളിയംകോടുവച്ചു വാഹനത്തിലെത്തിയവര്‍ അതിക്രമം നടത്തിയത്. സ്ത്രീകള്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ വാഹനത്തിലെത്തിയ സംഘം കടന്നുകളയുകയായിരുന്നു.
ഈ സംഭവത്തോടെയാണ് വെളിയംകോട് അങ്ങാടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ ആകെ വിതരണം ചെയ്യുന്ന ടോക്കണുകളില്‍ 40 ശതമാനം സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തത്. ഉച്ചയ്ക്ക് 12 മുതലാണ് സ്ത്രീകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സമയം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം 140 ടോക്കണുകളാണ് ഈ ബാങ്ക് ഇടപാടുകാര്‍ക്കു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."