കാര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്
പള്ളിക്കല്‍: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഉന്തുവണ്ടിയില്‍ മിഠായി വില്പനനടത്തുന്ന ആന്ധ്രപ്രദേശ് സ്വദേശി മെഹബൂബി(38)നാണ് പരുക്കേറ്റത്.
ഉന്തുവണ്ടിയുമായി റോഡരികിലൂടെ പോകുമ്പോള്‍ കാക്കഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് പോകുന്ന ക്വാളിസ് കാര്‍ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ മെഹബൂബിനെ ഉടന്‍ നാട്ടുകാര്‍ പള്ളിക്കല്‍ ബസാറിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം പിന്നിട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ഇടിച്ചശേഷമാണ് കാര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറിയത്. നൂറ്ക്കണക്കിനാളുകള് ദിനേനെ ചികിത്സക്കെത്തുന്ന മെഡിക്കല്‍ ഷോപ്പിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ഇന്നലെ ഡോക്ടര്‍ ലീവായതിനാല്‍ രോഗികളെത്താത്തതാണ് വന്‍ ദുരന്തം ഒഴിവക്കിയത്. വൈകിട്ട് അഞ്ചോടെ പള്ളിക്കല്‍ ബസാര്‍ ടൗണിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."