മുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതിക്ക് തുടക്കം
വളാഞ്ചേരി: എടയൂര്‍ പഞ്ചായത്തില്‍ ആത്മപദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി എടയൂര്‍ മണ്ണത്തുപറമ്പില്‍ ആരംഭിക്കുന്ന ഔഷധത്തോട്ടത്തില്‍ കയ്പ്പില്ലാത്ത കറ്റാര്‍ വാഴയിനമായ കുമാരി പത്രം ഉള്‍പ്പടെ വിവിധ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനം എടയൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഡോ. മുഹമ്മദ് അറഫാത്ത് കൊട്ടാമ്പാറയുടെ ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധതരം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി പ്രദര്‍ശനത്തോട്ടം ഒരുക്കുന്നത്.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടര്‍മാരായ മുഹമ്മദ് അറഫാത്തും അദ്ദേഹത്തിന്റെ ഭാര്യ എ.പി റിഫാനയും ചേര്‍ന്നാണ് മണ്ണത്തുപറമ്പില്‍ ഔഷധത്തോട്ടം ഒരുക്കുന്നത്.
കച്ചോലം, തിപ്പലി, നാഗദന്തി, ഞെരിഞ്ഞില്‍, ശതാവരി, ആടലോടകം, കസ്തൂരി മഞ്ഞള്‍ തുടങ്ങി മുപ്പതോളം വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങളാണ് തോട്ടത്തില്‍ ഒരുക്കുന്നത്. എടയൂര്‍ കൃഷി ഓഫിസര്‍ പി ശ്രീലേഖ, കൃഷി അസിസ്റ്റന്റുമാരായ പി പ്രഭുകുമാര്‍, പി.എം സുമന്‍ എന്നിവര്‍ ഔഷധത്തോട്ടത്തില്‍ എത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതിയുടെ ഭാഗമായി എടയൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കാനുളള ശ്രമം ആരംഭിച്ചതായി കൃഷി ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."