തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം ആവേശം ചോരാതെ കെ.എസ്.ആര്.ടി.സി ഹിതപരിശോധന
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആര്.ടി.സി ഹിതപരിശോധനയും ജില്ലയില്‍ ആവേശം നിറച്ചു. കെ.എസ്.ആര്.ടി.സി തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്കുന്നതിനായുള്ള ഹിതപരിശോധനയാണ് ഇന്നലെ നടന്നത്.
ജില്ലയിലെ വിവിധ കെ.എസ്.ആര്.ടി.സി കേന്ദ്രങ്ങളില്‍ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തുകളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു പോളിങ് നടന്നത്. പുതിയ ഭരണമാറ്റം ഹിതപരിശോധനയെ പ്രത്യക്ഷമായി തന്നെ സ്വാധീനിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ എറണാകുളത്ത് എത്തിച്ചാണ് വോട്ടെണ്ണുക.
ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ്, സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ആര്.ടി.ഇ.എ, എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കെ.എസ്.ടി.ഇ.യു, ബി.എം.എസിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ടി.ഇ.എസ് തുടങ്ങിയ സംഘടനകളാണ് അംഗീകാരത്തിനായി മത്സരരംഗത്തുള്ളത്. അംഗീകാരം ലഭിക്കണമെങ്കില്‍ 15 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കണം. നാല്‍പ്പതിനായിരത്തോളം ജീവനക്കാരാണ് കെ.എസ്.ആര്.ടി.സിയിലുള്ളത്. ഇപ്പോള്‍ ടി.ഡി.എഫിനും കെ.എസ്.ആര്.ടി.ഇ.എയ്ക്കും മാത്രമാണ് അംഗീകാരമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."