രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ പട്ടണം കോട്ടക്കല്‍; പ്രഖ്യാപനം നടത്തി
കോട്ടക്കല്‍: ആയുര്‍വേദ നഗരിയെ രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ പട്ടണമായി ജില്ലാ കലക്ടര്‍ അമിത് മീണ പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ഇനി ടൗണിലെ വ്യാപര സ്ഥാപനങ്ങളില്‍ ക്യാഷ്ലെസ് ഇടപാടുകള്‍ നടത്താനാകും.
കറന്‍സി നിരോധനത്തെ തുടര്‍ന്നു കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തില്‍ വ്യാപാരി വ്യവസായി യൂനിറ്റ് മുന്‍കൈയെടുത്താണ് പദ്ധതി ആരംഭിച്ചത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പി.ഒ.എസ് മെഷീനുകള്‍, ഇ-വോലറ്റുകള്‍, യു.പി.ഐ ആപ്ലിക്ഷേനുകള്, നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ നേരത്തെ സജ്ജീകരിച്ചിരുന്നു. തുടര്‍ന്നു പരിശീലന ക്ലാസുകളും നല്കി.
കോട്ടക്കല്‍ വ്യാപരഭവനില്‍ നടന്ന ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് കെ.പി.കെ ബാവ ഹാജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞവറു ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍, ലീഡ് ബാങ്ക് മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍, അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, ടി. അബ്ദുല്‍ ഗഫൂര്‍, അനില്‍ ഐപ്പ്, പി.കെ അബ്ദുന്നിസാര്‍, വി. സിറാജുദ്ദീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."