ക്വാറി തൊഴിലാളികളും നടത്തിപ്പുകാരും കലക്ടറേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം: വന്‍കിട ക്വാറി മുതലാളിമാര്‍ക്കുവേണ്ടി സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 90 ശതമാനത്തോളം ചെറുകിട കരിങ്കല്‍ ക്വാറി മേഖല അടച്ചുപൂട്ടിക്കാന്‍ ആസൂത്രണ നീക്കമുണ്ടെന്നാരോപിച്ചും ചെറുകിട ക്വാറി മേഖല സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടും ചെറുകിട ക്വാറി നടത്തിപ്പുകാരും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
19ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായായിരുന്നു റാലി. ആര്. ഹരികുമാര്‍, മുഹമ്മദലി, ബാവ, അജയന്, മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി. ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.കെ അബ്ദുല്‍ മജീദ് അധ്യക്ഷനായി. ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു, സബാഹ് പുല്‍പ്പറ്റ, അഡ്വ. ശ്രീപ്രകാശ് , എന്‍.എ കരീം, മുഹമ്മദ് അഷ്റഫ് , അബ്ബാസ് മക്കര, ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എ.കെ ഡേവിസണ്‍, ബീരാന്‍കുട്ടി, കെ.കെ ഷൗക്കത്തലി, ആര്. ഹരികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."